എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ സോളാര്‍ ടെക്നിഷ്യന്‍ (ഇലക്ട്രിക്കല്‍) ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് മുസ്ലിം വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു.
ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമയും (ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീറിംഗ്) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും (ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീറിംഗ്) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ട്. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെയും പരിഗണിക്കും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എടപ്പാള്‍ ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും, ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി നവംബര്‍ ഒന്നിന് രാവിലെ 10ന് ഹാജരാകണം. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന മാതൃകയിലായിരിക്കണം. ഫോണ്‍- 7558852185, 8547954104.


