ന്യൂഡൽഹി| ഡൽഹി വസന്ത് കുഞ്ചിലെ ആശ്രമം ഡയറക്‌ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിയ്ക്കെതിരെ ലൈംഗിക പീഡന പരാതികൾ. 17 വിദ്യാർത്ഥികളാണ് സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന ഡോ. പാർത്ഥസാരഥിക്കെതിരെ പരാതി നൽകിയത്. ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻ്റിലാണ് സംഭവം. ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു, അശ്ലീല സന്ദേശങ്ങൾ അയച്ചു, ലൈംഗികബന്ധത്തിന് നിർബന്ധിച്ചു എന്നിങ്ങനെയാണ് പെൺകുട്ടികൾ മൊഴി നൽകിയത്. വനിതാ അധ്യാപികമാരും അഡ്‌മിനിസ്ട്രേറ്റീവ് സ്റ്റാഫുകളും ഇയാൾക്ക് കൂട്ടുനിന്നതായും ചില വാർഡൻമാർ പെൺകുട്ടികളെ പ്രതിക്ക് പരിചയപ്പെടുത്തിയതായും പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റങ്ങൾക്കും കേസ് രജിസ്റ്റർ ചെയ്‌തതായി സൗത്ത് വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി പോലീസ് കമീഷണർ അമിത് ഗോയൽ പറഞ്ഞു. പരാതിക്കാരെല്ലാം ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ഡിപ്ലോമ വിദ്യാർത്ഥികളാണ്. പോലീസ് ഇതുവരെ 32 വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തി. സ്വാമി ചൈതന്യാനന്ദ നിലവിൽ ഒളിവിലാണ്. ശാരദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബേസ്മെൻ്റിൽ നിന്ന് പ്രതി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു വോൾവോ കാർ കണ്ടെത്തി. ഇത് പോലീസ് പിടിച്ചെടുത്തു. ഇയാളെ ആശ്രമത്തിൻ്റെ വിവിധ ചുമതലകളിൽ നിന്ന് പുറത്താക്കിയതായി അധികൃതർ പറഞ്ഞു.
ഇയാൾക്കെതിരെ മുമ്ബും കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 2009-ൽ ഡിഫൻസ് കോളനിയിൽ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി


