പാലക്കാട്: തെരുവുനായക്കൾക്ക അഭയകേന്ദ്രവും വളർത്തുനായക്കൾക്ക വാക്സിനേഷൻ നൽകലുമുൾപ്പെടെയുള്ള തീവ്രയജ്ഞ നടപടികൾക്കൊരുങ്ങി തദ്ദേശവകുപ്പ്.
തെരുവുനായ്ക്കളെ വാക്സിനേഷനും വന്ധ്യംകരണത്തിനുമായി കൊണ്ടുവരുന്നവർക്ക് 500 രൂപ പ്രതിഫലം നൽകാനും നായ് പിടിത്തക്കാർക്ക് ( ഡോഗ് കാച്ചേഴ്സ്) 300 രൂപ നൽകാനും മാർഗരേഖയിൽ നിർദേശിച്ചു.
200 രൂപ നായയെ കൊണ്ടുവരാനുള്ള ചെലവിനായും വകയിരുത്താം. എ.ബി.സി കേന്ദ്രത്തിലെത്തിച്ച് അവിടെ നിന്ന് തുക കൈപ്പറ്റാം. ഓരോ പ്രദേശത്തെയും ആനിമൽ ഫീഡേഴ്സിൻ്റെ സഹായത്താൽ നായ്ക്കളെ പിടികൂടാം. കൂടുതൽ ആക്രമണകാരികളായ നായ്ക്കളുള്ള പ്രദേശങ്ങളിൽ സമ്ബൂർണ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കണം. സ്കൂൾ പരിസരങ്ങൾക്ക് മുൻഗണന വേണം.
ആക്രമണകാരികളായ നായകളെ അഭയകന്ദ്രങ്ങളിൽ പാർപ്പിക്കണം. നിലവിൽ കണ്ടെത്തിയ ഹോട്ട് സ്പോട്ടുകളിലും ഹോട്ട്സ്പോട്ടുകൾ ഇനി കണ്ടെത്തുന്ന തദ്ദേശസ്ഥാപനങ്ങളിലും ഉടൻ അഭയകേന്ദ്രങ്ങൾ തുടങ്ങും. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിക്കാൺ. ഇവിടെ നായ്ക്കൾക്ക് ഭക്ഷണം നൽകാൻ ഷെൽറ്റർ മാനേജ്മെൻ്റ് ഗ്രൂപ്പ് രൂപവത്കരിക്കണം.


