Thursday, May 14, 2026
spot_img
HomeKERALAബൈക്കിൽ കാറിടിച്ചു 18കാരന് ദാരുണാന്ത്യം.

ബൈക്കിൽ കാറിടിച്ചു 18കാരന് ദാരുണാന്ത്യം.

കോഴിക്കോട്: മരണ വീട്ടിൽ നിന്നും മടങ്ങവേ ബൈക്കിൽ കാറിടിച്ചു 18കാരന് ദാരുണാന്ത്യം. ഒരാൾക്ക് പരിക്ക്. കാക്കൂരിൽ ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാലുശ്ശേരി അറപ്പീടിക തോട്ടത്തിൽ ഷെറീജ് (18) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത ബന്ധു പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പി.സി പാലം ഭാഗത്തെ ഒരു മരണ വീട്ടിൽ വന്ന് മടങ്ങവേയായിരുന്നു അപകടമുണ്ടായാത്. ഷെറീജ് ഓടിച്ച സ്‌കൂട്ടർ മെയിൻ റോഡിലേക്ക് പ്രവേശിച്ചപ്പോൾ, കോഴിക്കോട് ഭാഗത്തു നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെറീജിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വട്ടോളി ബസാർ കിനാലൂർ റോഡിൽ ഓട്ടോ സ്റ്റാൻഡിനടുത്ത് പച്ചക്കറി കച്ചവടം നടത്തിയിരുന്ന പിതാവ് മുജീബ് രണ്ടു മാസം മുമ്ബാണ് ഗൾഫിൽ പോയത്. പിതാവ് എത്തിയതിനു ശേഷം കപ്പുറം ജുമാ മസ്ജിദിൽ മൃതദേഹം ഖബറടക്കും. മാതാവ്: ഉസ്‌വത്ത്. സഹോദരങ്ങൾ: ദിൽ നവാസ് (സൗദി അറേബ്യ), റമീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments