തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ പാർക്കിങ്ങ് കോമ്പൌണ്ടിൽ പാർക്കുചെയ്തിരുന്ന പാലക്കാട് കണ്ണമ്പ്ര സ്വദേശിയുടെ സ്കൂട്ടർ മോഷണം പോയ കേസിലെ പ്രതിയായ പാവറട്ടി സ്വദേശിയായ തെരുവത്തുവീട്ടിൽ ഫംസീർ (36) എന്നയാളെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്.
03.08.2025 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പാർക്കിങ്ങ് കോമ്പൌണ്ടിൽ പാർക്ക് ചെയ്ത 40000/- രൂപ വിലയുള്ള സ്കൂട്ടർ മോഷണം പോവുകയായിരുന്നു. ഇക്കര്യത്തിന് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിൽ പ്രതിയെ അതിവിദഗ്ധമായി കണ്ടെത്തകയായിരുന്നു. പ്രതിക്ക് ചാവക്കാട്, പേരാമംഗലം, വടക്കേക്കാട്, തൃശൂർ വെസ്റ്റ്, കാട്ടൂർ, ഗുരുവായൂർ, പാവറട്ടി, തൃശൂർ ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ സമാനമായ 9 ഓളം കേസുകൾ നിലവിലുള്ളതായും അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘത്തിനോടൊപ്പം ഈസ്റ്റ് ഇൻസ്പെക്ടർ ജിജോ എം ജെ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ബിപിൻ പി നായർ, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, അജ്മൽ, രതീഷ്, സാഗോക് ടീമംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ സജി ചന്ദ്രൻ ,സിവിൽ പോലീസ് ഓഫീസർമാരായ സിംസൺ, നൈജോൺ, അരുൺ എന്നിവരാണ് ഉണ്ടായിരുന്നത്


