Saturday, August 8, 2026
spot_img
HomeLATEST NEWSസംസഥാനത്ത് അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അനുവദിക്കില്ല.

സംസഥാനത്ത് അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അനുവദിക്കില്ല.

സംസഥാനത്ത് അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് മണ്ണിടിഞ്ഞ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ മണ്ണിടിഞ്ഞ സ്ഥലത്ത് മണ്ണെടുക്കാന്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്നും പാറ പൊട്ടിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്നും മന്ത്രി വ്യകതമാക്കി. അനധികൃതമായാണ് ഇവിടെ പാറ പൊട്ടിക്കല്‍ നടന്നത്. ഈ വിഷയത്തില്‍ ജിയോളജി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. അവര്‍ക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മറുപടി ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സ്ഥലത്ത് ഒരു വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇനി അനുവദിക്കില്ല. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളമുള്ള അനധികൃത ക്വാറിയിങ്ങും ഖനനനവും അനുവദിക്കില്ല. തന്റെ വീടിന് സമീപത്ത് പാറ പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് വിവരമറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഉടന്‍തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വിട്ട് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചെങ്കിലും പിന്നീട് ഒരു തവണ കൂടി പാറ പൊട്ടിക്കുകയാണുണ്ടായത്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കൂ എന്നും മഴ മാറിയ ശേഷം പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments