വേൾഡ് എൾഡർ അബ്യൂസ് അവയർനസ് ഡേ യുടെ ഭാഗമായി ജൂൺ15 ന് കാലത്ത് തൃശൂർ സിറ്റി പോലീസ് ആസ്ഥാനത്തെ പോലീസ്/അഡ്മിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും വയോജനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുത്തു.
ലോക വയോജനങ്ങളുടെ ബോധവൽക്കരണം സംരക്ഷണം, അവകാശങ്ങൾ എന്നിവ സംബന്ധിച്ച ശക്തിപ്പെടുത്തുന്നതിനും വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും അവഗണനയും തടയുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ പ്രതിജ്ഞ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് ൻെറ സാന്നിദ്ധ്യത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ കെ.സി സേതു പ്രതിജ്ഞ ചൊല്ലികൊടുത്തു.
വയോജനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾ ഊർജ്ജിതമാക്കുമെന്നും ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൌരൻമാർക്ക് ഭക്ഷണം മരുന്ന് നിയമസഹായം മാനസിക പിന്തുണ എന്നിവ ഉറപ്പാക്കുന്നതിനായി കേരള പോലീസ് നടത്തിവരുന്ന പ്രശാന്തി പദ്ധതി വയോജനങ്ങളിലേക്ക് എത്തിക്കാനുള്ള ബോധവത്ക്കരണ പരിപാടികൾ നടത്തുമെന്നും 9497900035 എന്ന നമ്പരിൽ പ്രശാന്തിയിലേക്ക് വിളിക്കാവുന്നതും 9497900045 എന്ന പ്രശാന്തിയുടെ വാട്സാപ് നമ്പരിൽ സന്ദേശം അയക്കാവുന്നതുമാണെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.


