Saturday, May 16, 2026
spot_img
HomeEDITORIOLരാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പരോക്ഷ വിമർശനവുമായി എഴുത്തുകാരി അനു പാപ്പച്ചൻ.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പരോക്ഷ വിമർശനവുമായി എഴുത്തുകാരി അനു പാപ്പച്ചൻ.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പരോക്ഷ വിമർശനവുമായി എഴുത്തുകാരി അനു പാപ്പച്ചൻ.
കല്യാണം കഴിക്കാമെന്ന വ്യാജേന ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെട്ട് തള്ളിപ്പറയുന്ന പരിപാടി ഊളത്തരമാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
അധികാരത്തിന്റെ പ്രിവിലേജുകളും തന്റെ
ദൃശ്യതയും ഉപയോഗപ്പെടുത്തി ഇരകളെ ചൂഷണം ചെയ്യുമ്ബോൾ അത് കുറച്ചു കൂടി ഗൗരവമുള്ള തെറ്റാണെന്നും തന്റെ മേൽക്കോയ്മ ഉപയോഗിച്ച് വിധേയപ്പെടുത്തി സെക്ഷ്വൽ പ്ലഷർ നേടാനാണ് അയാൾ ശ്രമിക്കുന്നതെന്നും അനു കൂട്ടിച്ചേർത്തു.
അനു പാപ്പച്ചന്റെ ഫേസ്ബുക്ക് കുറിപ്പ് രാഹുലിന് ആരെ വേണമെങ്കിലും, എത്ര പേരെ വേണമെങ്കിലും പ്രേമിക്കാം. പരസ്പരം സമ്മതമാണെങ്കിൽ ഏതു ബന്ധത്തിൽ വേണമെങ്കിലും ഏർപ്പെടാം. അങ്ങനെ പാടില്ല എന്നത് നമ്മുടെ മൊറാലിറ്റിയുടെ ഭാഗമാണ്. നിങ്ങൾക്ക് സിംഗിളായോ ഡബിളായോ, ഒരാൾക്കൊരാൾ, ഒരാൾക്കൊരുപാടു പേർ എന്ന നിലയിലൊക്കെ കഴിയാൻ പറ്റും.
നിങ്ങൾ അതിൽ നിങ്ങളുടെ നിലപാട് വ്യക്തമാക്കണം എന്നു മാത്രം. ഒന്നില്ലെങ്കിൽ ഒരു കാസിനോവ അല്ലെങ്കിൽ ഋശ്യശൃംഗൻ എന്നീ മട്ടുകൾ ഒക്കെ എത്ര കണ്ടിട്ടുണ്ട്. അതൊക്കെ പേഴ്‌സണൽ എന്നാൽ
കല്യാണം കഴിക്കാമെന്ന വ്യാജേന ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെട്ട് തള്ളിപ്പറയുന്ന പരിപാടി ഊളത്തരമാണ്. കല്യാണം കഴിക്കുമെന്ന് വിചാരിച്ച് ലൈംഗിക ബന്ധം സമ്മതിക്കുന്ന ഇരകൾ ഓടിചെന്നു കൊടുത്തിട്ടല്ലേ ഈ പ്രശ്‌നം എന്ന വ്യാഖ്യാനങ്ങൾ വരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments