Saturday, May 16, 2026
spot_img
HomeEDITORIOLരാമകൃഷ്ണൻ, യു ഉല്ലാസ് എന്നിവർക്കെതിരെ നൃത്താധ്യാപിക സത്യഭാമ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി.

രാമകൃഷ്ണൻ, യു ഉല്ലാസ് എന്നിവർക്കെതിരെ നൃത്താധ്യാപിക സത്യഭാമ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി.

രാമകൃഷ്ണൻ, യു ഉല്ലാസ് എന്നിവർക്കെതിരെ നൃത്താധ്യാപിക സത്യഭാമ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണനും ഉല്ലാസും നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. 2018 ജനുവരിയിൽ അബുദാബിയിൽ മലയാളി അസോസിയേഷൻ നടത്തിയ നൃത്ത മത്സരത്തിൽ സത്യഭാമ വിധി കർത്താവായിരുന്നു. ഇവിടെ ഹർജിക്കാർ പരിശീലിപ്പിച്ച നർത്തകർ പിന്തള്ളപ്പെട്ടു ഇത് ബോധപൂർവ്വമാണെന്ന് കരുതിയ ഹർജിക്കാർ സത്യഭാമയെ ഫോണിൽ ബന്ധപ്പെട്ടു. മത്സരാർത്ഥികളുടെ മുദ്രകൾ പലതും തെറ്റാണെന്നും നൃത്താധ്യാപകർക്ക് പോലും പിശക് പറ്റാറുണ്ടെന്നും സത്യഭാമ വിശദീകരിച്ചു. ഇത് നൃത്തഗുരുക്കന്മാർക്കെതിരായ പരാമർശമെന്ന നിലയിൽ ഹർജിക്കാർ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments