Friday, June 19, 2026
spot_img
HomeTOP NEWSമുതിർന്നവരുടെ കൈപിടിച്ച് സ്കൂളിന്റെ പടി കാണേണ്ട പ്രായത്തിൽ, പറഞ്ഞുകേട്ട അറിവുമായി വിദ്യാലയം തേടിയെത്തിയ 5 ആദിവാസി...

മുതിർന്നവരുടെ കൈപിടിച്ച് സ്കൂളിന്റെ പടി കാണേണ്ട പ്രായത്തിൽ, പറഞ്ഞുകേട്ട അറിവുമായി വിദ്യാലയം തേടിയെത്തിയ 5 ആദിവാസി വിദ്യാർഥികളെയും സ്കൂളിൽ ചേർക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി

മലക്കപ്പാറ ∙ മുതിർന്നവരുടെ കൈപിടിച്ച് സ്കൂളിന്റെ പടി കാണേണ്ട പ്രായത്തിൽ, പറഞ്ഞുകേട്ട അറിവുമായി വിദ്യാലയം തേടിയെത്തിയ 5 ആദിവാസി വിദ്യാർഥികളെയും സ്കൂളിൽ ചേർക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി അധികൃതർ.എഇഒ പി.ബി.നിഷയുടെ നിർദേശപ്രകാരമാണ് നടപടി. മാതാപിതാക്കൾ വനത്തിൽ ജോലിക്ക് പോകുന്നതിനാൽ അധ്യാപകരും, പിടിഎ പ്രസിഡന്റും ഇവരുടെ വീടുകളിൽ ചെന്ന് സ്കൂളിൽ ചേർക്കുന്നതിനുള്ള അപേക്ഷ ഒപ്പിട്ടു വാങ്ങി.

മലക്കപ്പാറ ഗവ. യുപി സ്കൂളിലാണ് കഴിഞ്ഞ ദിവസം 7 വയസ്സുള്ള ‘മുതിർന്ന’ സഹോദരിയും, അവളുടെ കൈകളിൽ തൂങ്ങി ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കാൻ പ്രായമായ മറ്റു നാലു കുട്ടികളും സ്വയം അഡ്മിഷൻ എടുക്കാൻ എത്തിയത്. പഠിക്കാനുള്ള അതിയായ ആഗ്രഹവുമായി വന്നവരെ അധ്യാപകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments