Thursday, August 6, 2026
spot_img
HomeLATEST NEWSമഴക്കെടുതി: ജില്ലയിൽ 12 ക്യാംപുകളിലായി 299 പേർ

മഴക്കെടുതി: ജില്ലയിൽ 12 ക്യാംപുകളിലായി 299 പേർ

 മഴക്കെടുതിയെ തുടർന്ന് ദുരിതബാധിതർക്ക് വിവിധ താലൂക്കുകളിലായി നടന്നു വരുന്ന 12 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം 299 ആയി. ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ, തിരുരങ്ങാടി താലൂക്കുകളിലായി പ്രവർത്തിക്കുന്ന ഈ ക്യാമ്പുകളിൽ 98 കുടുംബങ്ങളിൽ നിന്നായി ആകെ 299 അന്തേവാസികളാണ് കഴിയുന്നത്. ഇതിൽ 106 പുരുഷന്മാരും 131 സ്ത്രീകളും 62 കുട്ടികളും ഉൾപ്പെടുന്നു. 

ഏറനാട് താലൂക്കിലെ മഞ്ചേരി വല്ല്യട്ടിപ്പറമ്പ് അങ്കണവാടി (7 പേർ), എടവണ്ണ പുതുവയിൽ അങ്കണവാടി (11 പേർ), എടവണ്ണ എസ്.എം.ജി.വി.എച്ച്.എസ്.എസ് (30 പേർ), പാണക്കാട് ഡി.യു.എച്ച്.എസ്.എസ് (103 പേർ) എന്നിങ്ങനെയാണ് കണക്ക്. കൊണ്ടോട്ടി താലൂക്കിൽ നെടിയിരുപ്പ് ജി.ഡബ്ല്യു.യു.പി.എസ് (7 പേർ), മൊയൂർ ജി.എം.എൽ.പി സ്കൂൾ (7 പേർ) എന്നിവിടങ്ങളിലും നിലമ്പൂർ താലൂക്കിൽ എരുമമുണ്ട നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലും (8 പേർ) ആളുകൾ കഴിയുന്നുണ്ട്. തിരുരങ്ങാടി താലൂക്കിൽ എ.ആർ നഗർ ജി.എം.എൽ.പി സ്കൂൾ മമ്പുറം (39 പേർ), വേങ്ങര തട്ടാഞ്ചേരിമല ജി.എൽ.പി.എസ് (7 പേർ), പരപ്പൂർ എ.എം.യു.പി.എസ് കുട്ടിത്തറമ്മൽ (27 പേർ), വേങ്ങര ജി.എം.യു.പി.എസ് പാലശ്ശേരിമാട് (31 പേർ), കണ്ണമംഗലം ചെറൂർ ചക്കീരി അഹമ്മദ്കുട്ടി സ്മാരക ജി.എം.യു.പി.എസ് (22 പേർ) എന്നിവിടങ്ങളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments