Monday, May 18, 2026
spot_img
HomeEDITORIOLപീച്ചി ഡാം 23 ന് തുറക്കും;മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

പീച്ചി ഡാം 23 ന് തുറക്കും;മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന ഐ.എം.ഡി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന് (ഒക്ടോബര്‍ 23) രാവിലെ ഒമ്പത് മുതല്‍ വെള്ളം തുറന്നുവിടുന്നതാണെന്ന് പീച്ചി ഹെഡ് വര്‍ക്ക്സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കെ.എസ്.ഇ.ബി. ചെറുകിട വൈദ്യുതി ഉത്പാദനനിലയം വഴിയും റിവര്‍ സ്ലൂയിസ് വഴിയുമാണ് വെള്ളം തുറന്നു വിടുന്നത്. ഇതിനാല്‍ മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍ നിന്നും പരമാവധി 20 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവരും പുഴയോരത്ത് ജോലിയെടുക്കുന്നവരും കര്‍ശ്ശനമായ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
[15:35, 22/10/2025] +91 94473 49228: സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം ആഘോഷമാക്കാന്‍ കുടുംബശ്രീ; 10,000 അംഗങ്ങള്‍ ഘോഷയാത്രയില്‍ പങ്കുചേരും

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം വന്‍ ആഘോഷമാക്കാന്‍ കുടുംബശ്രീ. പുത്തൂര്‍, നടത്തറ, പാണഞ്ചേരി, മാടക്കത്തറ ഗ്രാമപഞ്ചായത്തുകളിലെയും ഒല്ലൂര്‍ മണ്ഡലത്തിലെ കോര്‍പ്പറേഷന്‍ ഡിവിഷനുകളിലെയും കുടുംബശ്രീ പ്രവര്‍ത്തകരാണ് ഘോഷയാത്രയ്ക്കും ഉദ്ഘാടന യോഗത്തിനുമായി തയ്യാറെടുക്കുന്നത്.

ഒക്ടോബര്‍ 28 ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിക്കും. മൂന്ന് മണിക്ക് ഘോഷയാത്രയ്ക്ക് തുടക്കമാകും. പതിനായിരത്തോളം കുടുംബശ്രീ അംഗങ്ങള്‍ ഘോഷയാത്രയിലും ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പരിപാടിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി പുത്തൂര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. അംഗങ്ങള്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചാ…
[15:36, 22/10/2025] +91 94473 49228: പഴയന്നൂര്‍ ബ്ലോക്ക് കേരളോത്സവത്തിനു തുടക്കമായി; 26 ന് സമാപിക്കും

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്തലത്തിലുള്ള കേരളോത്സവത്തിന് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് കേരളോത്സവം ഉദ്ഘാടനം ചെയ്തു. പഴയന്നൂര്‍ ബ്ലോക്കിന് കീഴില്‍ വരുന്ന ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, പഴയന്നൂര്‍, തിരുവില്വാമല, കൊണ്ടാഴി പഞ്ചായത്തുകളില്‍ നിന്നുള്ള പ്രതിഭകളുടെ കായിക മത്സരങ്ങളോടെയാണ് കേരളോത്സവം ആരംഭിച്ചത്.

നാല് ദിവസങ്ങളിലായി നടക്കുന്ന കേരളോത്സവം ഒക്ടോബര്‍ 26 ന് സമാപിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. ശ്രീജയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജിത ബിനീഷ്, എ.ഇ. ഗോവിന്ദന്‍, പി.എം. അനീഷ്, ബ്ലോക്ക് ജി.ഇ.ഒ. ഇ. പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments