തലശേരി ∙ ന്യൂമാഹി ഇരട്ടക്കൊലക്കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ബിജെപി – ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ തലശേരി അഡീഷനൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക് മൂന്ന് കോടതി ജഡ്ജ് റൂബി കെ.ജോസ് ആണ് വിധി പറഞ്ഞത്. കണ്ണൂർ വിമാനത്താവള റോഡ് വികസനം: പുതുപ്രതീക്ഷയിൽ നാട്
2010 മേയ് 28ന് രാവിലെ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. മാഹി കോടതിയിൽ നിന്നും കേസ് കഴിഞ്ഞു വരികയായിരുന്ന വിജിത്തിനെയും ഷിനോജിനെയും ന്യൂമാഹി പെരിങ്ങാടിയിൽ വച്ച് അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തി. വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു എന്നാണ് കേസ്. 16 പ്രതികളാണ് ഈ കേസിലുണ്ടായിരുന്നത്. രണ്ടു പ്രതികൾ മരിച്ചു. 14 പ്രതികളാണ് വിചാരണ നേരിട്ടത്. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി പി. പ്രേമരാജനും പ്രതികൾക്കായി സി.കെ. ശ്രീധരനും വിശ്വനുമാണ് ഹാജരായത്.


