Sunday, May 17, 2026
spot_img
HomeREPORTനിയമസഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം സീറ്റ് യുവാക്കള്‍ക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ത

നിയമസഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം സീറ്റ് യുവാക്കള്‍ക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ത

നിയമസഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം സീറ്റ് യുവാക്കള്‍ക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി ചെറുപ്പക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറേക്കൂടി സീറ്റുകള്‍ നല്‍കാമായിരുന്നു. ക്ഷേമ പെന്‍ഷന്‍ കൂട്ടുമെന്ന് ജനങ്ങള്‍ക്ക് വാക്കുകൊടുത്ത് അധികാരത്തില്‍ എത്തിയ എല്‍ഡിഎഫ് നാലരക്കൊല്ലം ഒരു രൂപ കൂട്ടിയില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നത്തെ ആഴ്ച തുക വര്‍ദ്ധിപ്പിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മാത്രമാണെന്ന് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയില്ലെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് വനവാസത്തിന് പോകുമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments