Tuesday, May 5, 2026
spot_img
HomeREPORTനിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി സ്ഥിരീകരിച്ചു.

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി സ്ഥിരീകരിച്ചു.

പാലക്കാട്: നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്ബര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇതോടെ പനി ബാധിതര്‍ നാലായി.യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് യുവതിയെ പെരിന്തല്‍മണ്ണയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കേന്ദ്ര സംഘം പരിശോധനയ്ക്ക് എത്തും. നിലവില്‍ 173 പേരാണ് നിപ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ക്വാറന്റീനില്‍ കഴിയുന്നത്. തച്ചനാട്ടുകര, ഗ്രാമപഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവേശന നിരോധനം തുടരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments