ദേശീയപാതയിൽ ആറുവരിപ്പാതയുടെ അടിയിൽ പെരുമാൾ പുരത്ത് രൂപം കൊണ്ട ഗർത്തം മണ്ണിട്ട് മൂടി. എന്നാൽ ഗർത്തത്തിന്റെ അടിയിലേക്ക് മണ്ണ് എത്തിയിട്ടില്ല. നാട്ടുകാരെ ബോധ്യപ്പെടുത്താൻ മാത്രമാണ് മണ്ണിട്ട് നികത്തിയത്. റോഡിനടിയിൽ നിന്ന് മണ്ണ് വ്യാപകമായി ഒലിച്ചു പോയതിനെ തുടർന്നാണ് ഗർത്തം ഉണ്ടായത്. ആറുവരിപ്പാതയിൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന മൂന്നുവരി പാതയുടെ അടിയിൽ നിന്നാണ് മണ്ണ് പുറത്തേക്ക് ഒലിച്ചു പോയത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ആണ് ഗർത്തം രൂപപ്പെട്ടത്. ഈ വഴി സർവീസ് റോഡ് നിർമിക്കാത്തത് കാരണം ഇതിലൂടെ യാത്രയില്ല. രാവിലെ സമീപവാസികളാണ് ഇത് കാണുന്നത്
ദേശീയപാതയിൽ ആറുവരിപ്പാതയുടെ അടിയിൽ പെരുമാൾ പുരത്ത് രൂപം കൊണ്ട ഗർത്തം മണ്ണിട്ട് മൂടി. എന്നാൽ ഗർത്തത്തിന്റെ അടിയിലേക്ക് മണ്ണ് എത്തിയിട്ടില്ല.
RELATED ARTICLES


