Thursday, July 2, 2026
spot_img
HomeBRAKEING NEWSതൃശ്ശൂർ അക്കിക്കാവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ലോഫ്ലോർ ബസ് സ്വകാര്യ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർക്ക്...

തൃശ്ശൂർ അക്കിക്കാവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ലോഫ്ലോർ ബസ് സ്വകാര്യ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം.

തൃശ്ശൂർ അക്കിക്കാവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ലോഫ്ലോർ ബസ് സ്വകാര്യ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.. ഡ്രൈവർ എറണാകുളം പള്ളുരുത്തി സ്വദേശി ജോർജ് ജോസഫ് ആണ് മരിച്ചത്. ബസ്സിനുള്ളിൽ കുടുങ്ങിയ ജോർജ് ജോസഫിനെ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഇന്നലെ രാത്രി 10.50-ഓടെയാണ് അപകടം നടന്നത്. ചങ്ങരംകുളം ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിന് മുൻപിലേക്ക് പെട്ടെന്ന് ഒരു കാർ വന്നതോടെ വെട്ടിച്ചതിനെത്തുടർന്ന് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് കുന്നംകുളത്ത് നിന്ന് അഗ്നിശമന സേനാ സംഘം എത്തിയാണ് ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്ത് എത്തിച്ചത്. കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയ ബസ് ലോറി ഉപയോഗിച്ച് പുറകോട്ട് വലിച്ചാണ് ഡ്രൈവറെ പുറത്ത് എത്തിച്ചത്. അപകടത്തെത്തുടർന്ന് മേഖലയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments