താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ നടി അൻസിബ ഹസ്സൻ നടത്തിയ ശക്തമായ ഇടപെടലിനെ പ്രശംസിച്ച് നടി മാലാ പാർവതി. ഭരണസമിതിയുടെ സാമ്പത്തിക അപാകതകളും വീഴ്ചകളും 20 മിനിറ്റോളം നീണ്ട പ്രസംഗത്തിലൂടെ അൻസിബ തെളിവ് സഹിതം തുറന്നുകാട്ടിയതോടെ, മറുപടി നൽകാനാകാതെ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒടുവിൽ കൂട്ടരാജി പ്രഖ്യാപിക്കുകയായിരുന്നു എന്ന് മാലാ പാർവതി പറഞ്ഞു. സംഘടനയ്ക്കകത്തെ പ്രതിസന്ധികളെ ‘സ്ത്രീകൾ തമ്മിലുള്ള തല്ല്’ എന്ന രീതിയിൽ ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുമ്പോൾ അന്സിബയുടേതായി അവിടെ ഉയർന്നത് ശക്തമായ ഒരു സ്ത്രീപക്ഷത്തിന്റെ ശബ്ദമാണെന്ന് മാലാ പാർവതി പറയുന്നു


