Monday, May 4, 2026
spot_img
HomeREPORTഡോ.ഹാരിസ് ഹസനുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ്.

ഡോ.ഹാരിസ് ഹസനുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ്.

ഡോ.ഹാരിസ് ഹസനുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ്. കാണാതായ പോയ ഉപകരണം കണ്ടെത്തിയെന്ന റിപ്പോർട്ടിൽ, ഡോ ഹാരിസ് ഹസനെതിരെ പരാമർശമില്ല. ഹാരിസ് ഹസനെതിരെ നടപടി ഉണ്ടാകില്ലെന്ന് സംഘടന പ്രതിനിധികൾക്ക് മന്ത്രി ഉറപ്പു നൽകിയതായി സൂചന. ഉപകരണം കണ്ടെത്തിയതിനാൽ അന്വേഷണം തുടരേണ്ടതില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുഅഡിഷണൽ ചീഫ് സെക്രട്ടറിക്ക് അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച നൽകും. ഡോക്ടർ ഹാരിസ് ഹസനുമായി ബന്ധപ്പെട്ട വിഷയത്തിൽ കെജിഎംസിടിയെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ഈയാഴ്ച കെജിഎംസിടിഎ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ചർച്ച നടത്തും. ഡോ.ഹാരിസിനെതിരെ നടപടിയെടുത്താൽ വലിയ പ്രതിഷേധത്തിലേക്ക് പോകുമെന്ന് കെജിഎംസിടിയെ മുന്നറിയിപ്പ് നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments