Friday, June 19, 2026
spot_img
HomeLATEST NEWSജില്ലാതല ഉദ്ഘാടനം നടത്തി

ജില്ലാതല ഉദ്ഘാടനം നടത്തി

വിമുക്തി മിഷന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ അമല കോളേജ് ഓഫ് നഴ്‌സിങ്, ഡോണ്‍ ബോസ്‌കോ ഡ്രീം പദ്ധതി എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടത്തുന്ന സ്റ്റുഡന്റ് എന്റിച്ച്‌മെന്റ് ട്രെയിനിങ് (സെറ്റ്) പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ സര്‍ക്കിള്‍ ഓഫീസ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ശ്രീലത നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജെ.ബി നിഷ അധ്യക്ഷയായി.

വിദ്യാര്‍ത്ഥികളെ ജീവിതത്തിലെ ആഘാതങ്ങളെയും വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് എയ്ഡ് (സിപിആര്‍), സ്‌ട്രെസ് മാനേജ്‌മെന്റ്, മെന്റല്‍ ഹെല്‍ത്ത് എജ്യുക്കേഷന്‍ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളില്‍ പരിശീലനം നല്‍കുകയും അതോടൊപ്പം വ്യത്യസ്ത കൗണ്‍സിലിംഗ്, ഗ്രൂപ്പ് വര്‍ക്ക്/ ഗ്രൂപ്പ് തെറാപ്പി എന്നിവ നല്‍കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു.

‘സി.പി. ആര്‍ എങ്ങനെ, എപ്പോള്‍’ എന്ന വിഷയത്തില്‍ അമല കോളേജ് ഓഫ് നഴ്‌സിങ് അസോസിയേറ്റ് പ്രൊഫസര്‍ കെ. ഡോണ്‍ ജോസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ് പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ സീനിയര്‍ അധ്യാപിക ലത യു. മേനോന്‍, വിമുക്തി അധ്യാപക കോര്‍ഡിനേറ്റര്‍ പ്രകാശ് ബാബു, ഡ്രീം പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ അനീഷ, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.എം ജദീര്‍ എന്നിവര്‍ സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments