Wednesday, May 20, 2026
spot_img
HomeLATEST NEWSകോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്കതിരെ പോസ്റ്റർ.

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്കതിരെ പോസ്റ്റർ.

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്കതിരെ പോസ്റ്റർ. കൊല്ലം ഡിസിസിയ്ക്ക് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോയെന്നാണ് പോസ്റ്ററിലെ ചോദ്യം. താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വെച്ച് ‘താമര ബിന്ദു’ എന്ന് കുറിച്ചുകൊണ്ടുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
95 ശതമാനം മുസ്ലിം വോട്ടുള്ള കൊല്ലൂർ വിളയിൽ എൻഎസ്എസിന് എന്ത് കാര്യമെന്നും കുറിച്ചിട്ടുണ്ട്. കൊല്ലത്ത് മത്സരിക്കാൻ സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലുർ വിളയും വിറ്റത് ബിന്ദു കൃഷ്ണയോ?, ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ടർക്ക് നൽകാനുള്ളതല്ല കൊല്ലൂർവിള സീറ്റ്, ജനറൽ സീറ്റിൽ ദീപ്തി മേരി വർഗ്ഗീസിന് ആകാമെങ്കിൽ ഹംസത്ത് ബീവിയ്ക്കും ആകാം എന്നിങ്ങനെ പോസ്റ്ററുകളും കൊല്ലം ഡിസിസിയ്ക്ക് മുന്നിലുണ്ട്. മധ്യപ്രദേശിൽ സിന്ധ്യയെങ്കിൽ കേരളത്തിലെ ഒറ്റുകാരിയാണ് ബിന്ദുകൃഷ്ണ, കോയിക്കൽ സീറ്റ് വിറ്റെന്നും ക്യാഷ് വാങ്ങിയാണോ കോൺഗ്രസ് ജയിക്കുന്ന സീറ്റ് വിറ്റതെന്നും പോസ്റ്ററിൽ ചോദിക്കുന്നു. പോസ്റ്റർ ചർച്ചയായതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പോസ്റ്ററുകൾ കീറിക്കളഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments