Saturday, May 16, 2026
spot_img
HomeBRAKEING NEWSകോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിലെ രണ്ടാം പ്രതി പിടിയിൽ.

കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിലെ രണ്ടാം പ്രതി പിടിയിൽ.

കോഴിക്കോട് കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിലെ രണ്ടാം പ്രതി പിടിയിൽ. പോലീസിന്റെ കണ്ണിൽപെടാതെ ഒളിവിൽ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി രഞ്ജിത്താണ് പിടിയിലായത്.
രഞ്ജിത്തിനെ ആന്ധ്രാപ്രദേശിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസിലെ മൂന്നു പ്രതികളും പോലീസിന്റെ പിടിയിലായി.വിജിൽ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സരോവരത്ത് നടത്തിയ തെരച്ചിലിൽ വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഏഴാം ദിവസത്തെ തെരച്ചിലിലാണ് നിർണായക കണ്ടെത്തൽ. തെരച്ചിലിൽ അസ്ഥിഭാഗങ്ങളാണ് ലഭിച്ചത്. സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി. വിജിലിന്റേതെന്ന് കരുതുന്ന ഒരു ഷൂവും തൊട്ടുമുമ്ബത്തെ ദിവസം ചതുപ്പിൽ നിന്നും കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതികളായ നിഖിലിന്റേയും ദീപേഷി‌ന്റേയും കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് നിർണായക കണ്ടെത്തൽ. കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്ന രണ്ട് പ്രതികളുടെയും സാന്നിധ്യത്തിലാണ് പോലീസ് തെരച്ചിൽ നടക്കുന്നത്. 2019 മാർച്ച് 24 നാണ് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിനെ കാണാതാവുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനെത്തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പിൽ കുഴിച്ചിട്ടെന്ന് സുഹൃത്തുക്കളായ പ്രതികൾ മൊഴി നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments