കോട്ടയം∙ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്താത്തതിനു പിന്നിൽ കോണ്ഗ്രസ്നേതൃത്വത്തിന്റെ ഇടപെടൽ. നിയമസഭയിൽ എത്തേണ്ടതില്ലെന്നു രാഹുലിനെ പാർട്ടി അറിയിച്ചതായാണ് വിവരം. വരും ദിവസങ്ങളിലും രാഹുൽ സഭയിൽ എത്തിയേക്കില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ സഭയിൽ ഹാജരാകാനും സാധ്യതയുണ്ട്. രാഹുൽ സഭയിലെത്തിയാൽ സർക്കാരിനെതിരായ പോരാട്ടത്തിന്റെ ഫോക്കസ് നഷ്ടപ്പെടും എന്നു പ്രതിപക്ഷ നേതാവ്വി ഡി സതീശൻ പാർട്ടിയെ ബോധ്യപ്പെടുത്തി. മാധ്യമങ്ങളുടെ ഉൾപ്പെടെ ശ്രദ്ധ രാഹുലിലേക്ക് തിരിയും. ഇതാണ് സഭയ്ക്കകത്തും പുറത്തും ഇന്നലെ ദൃശ്യമായതെന്നും പാർട്ടി വിലയിരുത്തി. ഇതിനുപിന്നാലെയാണു സഭയിലോട്ട് എത്തരുതെന്ന് നേതൃത്വം രാഹുലിനെ അറിയിച്ചത്.
മാധ്യമങ്ങളുടെ ചോദ്യങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ രാഹുലിന് സാധിക്കുന്നില്ലെന്നാണ് വിലയിരുത്തൽ. സമ്മേളന കാലത്ത് ചർച്ച രാഹുലിലേക്ക് കേന്ദ്രീകരിക്കാനും പാർട്ടി ആഗ്രഹിക്കുന്നില്ല. സസ്പെൻഷനിലായതിനാൽ രാഹുൽ സഭയിലേക്കു വരുന്നതും പോകുന്നതുമൊന്നും പാർട്ടിയെ ബാധിക്കില്ലെന്ന് പൊതുവെ പറയാമെങ്കിലും, വിഷയത്തെ അത്തരത്തിൽ വിലകുറച്ചു കാണരുതെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. ഇന്നലെ സഭയിൽ എത്തുന്നതിനും മുന്നേയും ശേഷവും രാഹുലുമായി കെപിസിസി അധ്യക്ഷൻ സണ്ണിജോസഫ്സംസാരിച്ചിരുന്


