Sunday, May 17, 2026
spot_img
HomeREPORTകന്യാസ്ത്രീകളെ കള്ളക്കേസിൽപ്പെടുത്തി ബിജെപി മുന്നോട്ട് വെയ്ക്കുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയമാണ് ഛത്തീസ്മഢിൽ കണ്ടതെന്ന് കെസി...

കന്യാസ്ത്രീകളെ കള്ളക്കേസിൽപ്പെടുത്തി ബിജെപി മുന്നോട്ട് വെയ്ക്കുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയമാണ് ഛത്തീസ്മഢിൽ കണ്ടതെന്ന് കെസി വേണുഗോപാൽ

ആലപ്പുഴ: പാവപ്പെട്ട ജനങ്ങൾക്കായി സേവനതൽപ്പരതയോടെ പ്രവർത്തിക്കുന്ന കന്യാസ്ത്രീകളെ കള്ളക്കേസിൽപ്പെടുത്തി ബിജെപി മുന്നോട്ട് വെയ്ക്കുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയമാണ് ഛത്തീസ്മഢിൽ കണ്ടതെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
അവിടെത്തെ മാത്രമല്ല, ബിജെപി ഭരണത്തിലുള്ള യുപി, രാജസ്ഥാൻ, മധ്യപ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിരവദി ഉദാഹരണങ്ങളാണുള്ളത്. ആശങ്കയും ഭീതിയും ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്ക് ഇടയിൽ വർധിപ്പിക്കുന്ന നടപടികളാണിത്. കോൺഗ്രസ് അധികാരത്തിൽ നിന്ന് മാറിയയിടങ്ങളിലെല്ലാം ബിജെപി അവരുടെ പ്രത്യയശാസ്ത്രപരമായ പ്രഖ്യാപിത അജണ്ടകൾ ഭരണസംവിധാനം ഉപയോഗിച്ച് നടപ്പിലാക്കുകയാണ്. ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതമെന്ന അജണ്ടയ്ക്ക് വെള്ളവും വളവും നൽകുന്നവർക്ക് ഉൾക്കാഴ്ച ഉണ്ടാകേണ്ട നടപടികളാണ് ഒടുവിൽ ഛത്തീസ്മഢിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകൾ നേരിട്ടത്.
കുടുംബത്തിന്റെ സമ്മതത്തോടെയും സ്വന്തം ഇഷ്ടപ്രകാരവും ഉപജീവനമാർഗം തേടി കന്യാസ്ത്രീകൾക്കൊപ്പം പോയ പെൺകുട്ടികളെ ഇവറ കടത്തിക്കൊണ്ടു പോകുകയാണെന്നും മതപരിവർത്തനത്തിനാണിതെന്നും ബജ്റംഗ്ദൾ പ്രവർത്തകർ ആരോപിച്ച് അക്രമം നടത്തിയതാണ് എല്ലാത്തിനും ആധാരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments