തിരുവനന്തപുരം: ഓണക്കാലത്ത്
മഞ്ഞകാർഡുകാർക്കും (എ.എ.വൈ) ക്ഷേമ
സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ
5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമ കിറ്റുകളുമടക്കം 6.03.291 കിറ്റുകളാണ് വിതരണം ചെയ്യുക. കിറ്റ് വിതരണം സെപ്റ്റംബർ നാലിന് അവസാനിക്കും.
സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകൾ വഴിയാണ് കാർഡുടമകൾക്ക്
വിതരണം ചെയ്യുന്നത്. തുണി സഞ്ചിയും 14 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക്
കൂലി, ട്രാൻപോർട്ടേഷൻ ചാർജ് അടക്കം ഏകദേശം 710 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാർ 42.83 കോടി രൂപ അനുവദിച്ചിരുന്നു.
പൊതുവിപണിയിലെ വിലവർധന പിടിച്ചുനിർത്താൻ ഓണത്തിന് റേഷൻകടകളിലൂടെ കൂടുതൽ അരി വിതരണം ചെയ്യും. 32 ലക്ഷം വെള്ളക്കാർഡ് ഉടമകൾക്ക് 15 കിലോ അരി 10.90 രൂപ നിരക്കിലും നീല കാർഡിന് നിലവിൽ ലഭിക്കുന്ന അരിക്ക് പുറമേ 10 കിലോയും നൽകും. ചുവന്ന കാർഡിന് കാർഡ് ഒന്നിന് അഞ്ചു കിലോ അരി അധികം നൽകും.
സപ്ലൈകോ ഓണച്ചന്തകൾ ഇന്നലെ മുതൽ ആരംഭിച്ചു.
ജില്ല കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ഓണച്ചന്തകളുടെ ഉദ്ഘാടനം തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 26, 27 തീയതികളിലായി ജില്ല കേന്ദ്രങ്ങളിലും ഓണം ഫെയറുകൾ തുടങ്ങും.


