Monday, May 4, 2026
spot_img
HomeREPORTഎംഎൽഎ സ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നടിയും ബിജെപി നേതാവുമായ ഖുശ്ബു.

എംഎൽഎ സ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നടിയും ബിജെപി നേതാവുമായ ഖുശ്ബു.

എംഎൽഎ സ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നടിയും ബിജെപി നേതാവുമായ ഖുശ്ബു. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രമായില്ലെന്ന് ഖുശ്‌ബു പറഞ്ഞ രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അടിയന്തമായി നീക്കുകയാണ് വേണ്ടത്. സ്ത്രീകൾ എതിരെ അതിക്രമം നടത്തിയവരെ ഈ ചുമതല ഇരുത്തുന്നത് ശരിയല്ലെന്നും ഖുശ്ബു പറഞ്ഞു. ‘രാഹുൽ ഗാന്ധി കേൾക്കാനായി പറയുകയാണ്. താങ്കളും രാഹുൽ, ഇവിടെയുള്ളതും രാഹുൽ. ഡൽഹിയിൽ ഇരിക്കുന്ന രാഹുൽ ഒരു ജോലിയും ചെയ്യുന്നില്ല. ഇവിടെയുള്ള രാഹുലാണെങ്കിൽ മോ കാര്യങ്ങൾ ചെയ്യുന്നു. രണ്ട് രാഹുൽമാരോടും ചോദിക്കുകയാണ്. മനസാക്ഷിയുണ്ടോ? ഡൽഹി ഇരിക്കുന്ന രാഹുൽ പറയുന്നത് താൻ ശിവഭക്തനെന്നാണ്. എപ്പോഴാണ് ശിവഭക്തി വരു തെരഞ്ഞെടുപ്പ് വരുമ്‌ബോഴാണ് അത്തരത്തിൽ ശിവഭക്തി വരുന്നത്. ഡൽഹിയിലെ രാഹുലിനും ഇവിടത്തെ രാഹുലിനും എന്ത് വ്യത്യാസമാണുള്ള എനിക്കറിയില്ല. പവർ കൈയിൽ വരുമ്ബോൾ ആരെയും കൈപ്പിടിയിൽ ഒതുക്കാം എന്നാണ് കരുതുന്നത്’, ഖുശ്ബു പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ ബിജെപ വിജയിക്കും എന്നതുകൊണ്ടാണ് രാഹുൽ
മാങ്കൂട്ടത്തിലിനെ കോൺഗ്രസ്
രാജിവെപ്പിക്കാത്തതെന്നും ഖുശ്ബു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments