Monday, June 29, 2026
spot_img
HomeTOP NEWSഊരാളുങ്കല്‍ സൊസൈറ്റിയെ പിന്തുണച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍.

ഊരാളുങ്കല്‍ സൊസൈറ്റിയെ പിന്തുണച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍.

തിരുവനന്തപുരം: ഊരാളുങ്കല്‍ സൊസൈറ്റിയെ പിന്തുണച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍. ഊരാളുങ്കല്‍ സൊസൈറ്റിയുടേത് നിലവാരമുള്ള പ്രവര്‍ത്തികള്‍ ആണെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. നിലവാരം ഉള്ളതുകൊണ്ടാണ് എല്ലാവരും ഊരാളുങ്കലിന്റെ പിന്നാലെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഊരാളുങ്കലിന് നടപടികള്‍ പാലിക്കാതെ പ്രവൃത്തി അനുവദിച്ചിട്ടില്ല. ഊരാളുങ്കല്‍ സൊസൈറ്റി ഗുണനിലവാര പരിശോധന കര്‍ശനമായി പാലിക്കുന്നുണ്ട്. പ്രവര്‍ത്തിയില്‍ ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തും. ഊരാളുങ്കല്‍ സൊസൈറ്റിക്ക് വഴിവിട്ട് പദ്ധതികള്‍ നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കും’, പി കെ ബഷീര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments