Tuesday, December 9, 2025
spot_img
HomeBRAKEING NEWSഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് വാരാന്ത്യ സ്പെഷ്യൽ ട്രെയിൻ.

ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് വാരാന്ത്യ സ്പെഷ്യൽ ട്രെയിൻ.

ബെംഗളൂരു: ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് വാരാന്ത്യ സ്പെഷ്യൽ ട്രെയിൻ. ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് മൂന്ന് മാസത്തെ സർവീസ് ആണ് ദക്ഷിണ- പശ്ചിമ റെയിൽവേ പ്രഖ്യാപിച്ചത്.സെപ്റ്റംബർ 28ന് സർവീസ് തുടങ്ങും.
ഡിസംബർ 29 വരെയുണ്ടാകുമെന്നാണ് ഇപ്പോഴത്തെ വിവരം. ശബരിമല തീർഥാടകർക്ക് പുറമെ നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളിലും ഈ സർവീസ് ഏറെ ഉപകാരപ്പെടും. ഒരു എ സി ടു ടയർ, 2 എ സി ത്രി ടയർ, 12 സ്ലീപ്പർ, അഞ്ച് ജനറൽ എന്നിങ്ങനെയാണ് കോച്ച് വിവരങ്ങൾ. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഞായറാഴ്‌ചകളിൽ വൈകിട്ട് 3.15ന് ഹുബ്ബള്ളിയിൽ നിന്ന് 07313 എന്ന നമ്ബർ ട്രെയിൻ പുറപ്പെടും. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12.55ന് കൊല്ലത്തെത്തും. തിങ്കളാഴ്‌ചകളിൽ വൈകിട്ട് അഞ്ചിന് കൊല്ലത്ത് നിന്ന് 07314 എന്ന നമ്ബർ ട്രെയിൻ തിരിച്ച് സർവീസ് നടത്തും. ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് ഹുബ്ബള്ളിയിലെത്തുക.
ഹാവേരി, ദാവനഗരൈ, ബിരൂർ, അരസിക്കരെ, തുമക്കുരു, എസ് എം വി ടി ബെംഗളൂരു, കെ ആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്‌താംകോട്ട എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments