തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിൽ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി.
അത്യാവശ്യ സേവനങ്ങൾ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടു നിൽക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. ഒപി സേവനങ്ങൾ, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ, വിദ്യാർഥികൾക്കുള്ള ക്ലാസുകൾ എന്നിവ ബഹിഷ്കരിക്കുമെന്നും സംഘടന വ്യക്തമാക്കി
Ad removed. Details
Google Play App Store
ശമ്ബള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണാജോർജുമായി തിങ്കളാഴ്ച ചർച്ച നടത്തിയെങ്കിലും ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കാനുള്ള സംഘടനയുടെ തീരുമാനം.
21, 29 തീയതികളിലും ഒപി ബഹിഷ്‌കരിക്കും. നാളെ രാവിലെ 10ന് എല്ലാ മെഡിക്കൽ കോളജുകളിലും പ്രതിഷേധ യോഗം നടത്തും. സമരത്തിന് ഐഎംഎയും പിന്തുണ അറിയിച്ചിട്ടുണ്ട്.


