Friday, March 6, 2026
spot_img
HomeLATEST NEWSസർക്കാർപതി ആദിവാസി ഉന്നതിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തിൽ ജില്ലാ പട്ടിക വർഗ...

സർക്കാർപതി ആദിവാസി ഉന്നതിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തിൽ ജില്ലാ പട്ടിക വർഗ വികസന ഓഫീസർ റിപ്പോർട്ട് തേടി.

പാലക്കാട് മീനാക്ഷിപുരം സർക്കാർപതി ആദിവാസി ഉന്നതിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തിൽ ജില്ലാ പട്ടിക വർഗ വികസന ഓഫീസർ റിപ്പോർട്ട് തേടി.
ചിറ്റൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറോടൊണ് പട്ടിക വർഗ വികസന ഓഫീസർ റിപ്പോർട്ട് തേടിയത്. കുഞ്ഞിന്റെ അമ്മയ്ക്ക് ആനുകൂല്യങ്ങൾ മുടങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്താനും തീരുമാനമായി.
ഇന്നലെയായിരുന്നു മീനാക്ഷിപുരം സർക്കാർപതി ആദിവാസി ഉന്നതിയിലെ പാർത്ഥിപൻ-സംഗീത ദമ്ബതികളുടെ നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചത്. കുഞ്ഞിന് പാൽ നൽകുന്നതിനിടെ അനക്കമില്ലെന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ ഗർഭാവസ്ഥയിൽ സർക്കാരിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്ന ആരോപണവുമായി സംഗീത രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ പട്ടിക വർഗ വികസന
ഓഫീസർ വിഷയത്തിൽ ഇടപെട്ടത്.
നാല് മാസം പ്രായമുള്ള കുഞ്ഞിന് 2.200 കിലോഗ്രാം മാത്രമായിരുന്നു തൂക്കം. കുഞ്ഞിന് പോഷകാഹാരക്കുറവുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു. രണ്ട് വർഷം മുൻപ് ദമ്ബതികളുടെ ആദ്യ പെൺകുഞ്ഞും സമാന സാഹചര്യത്തിൽ മരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments