ദേശീയ കായികദിനാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂർ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. തെക്കിൻകാട് മൈതാനത്തിലെ തെക്കേഗോപുര നടയിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് റാലിയിൽ പങ്കെടുത്തു. 150-ലധികം സൈക്ലിസ്റ്റുകൾ റാലിയിൽ പങ്കാളികളായി.
സൈക്ലിംഗിലൂടെ ആരോഗ്യം, ശാരീരികക്ഷമത, ഐക്യം എന്ന സന്ദേശം പകർന്നുകൊണ്ടാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.


