Tuesday, December 9, 2025
spot_img
HomeBRAKEING NEWSസഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിക്കപ്പ് വാനിലിടിച്ചു കാറിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു.

സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിക്കപ്പ് വാനിലിടിച്ചു കാറിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു.

മൂന്നാർ: സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിക്കപ്പ് വാനിലിടിച്ചു കാറിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു.മൂന്നു പേർക്കു പരുക്ക്.
ലോറിയുമായി കൂട്ടിയിടിച്ച കാറിലേക്കു പിന്നാലെ വന്ന
പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു.
മൂന്നാർ സൂര്യനെല്ലി സ്വദേശി ശാന്തകുമാറിന്റെ ഭാര്യ
അമുദ (45)യാണു മരിച്ചത്.
അമുദയോടൊപ്പം മൂത്ത മകൾ അഭിരാമി(24), ഭർത്താവ് കണ്ണൻ (32) എന്നിവരാണു കാറിലുണ്ടായിരുന്നത്. ഇവർക്കും സ്കൂട്ടർ യാത്രികനായ കോതമംഗലം കളരിക്കുടിയിൽ കെ.എസ്. ജിബിഷി(40)നുമാണു പരുക്കേറ്റത്. സാരമായി പരുക്കേറ്റ അഭിരാമിയും കണ്ണനും തൊടുപുഴയിലെയും ജീബിഷ് കോലഞ്ചേരിയിലെയും ആശുപത്രികളിലാണുള്ളത്. അമിത വേഗത്തിലായിരുന്ന ഓൾട്ടോ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് നിയന്ത്രണം തെറ്റിയതെന്ന് ദൃക്സാക്ഷികൾ. കുമാറും കുടുംബവും കഴിഞ്ഞ ആറു വർഷമായി മൂന്നാർ ബിഎൽ റാവിൽ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. ചികിത്സ ആവശ്യത്തിനായി കുടുംബം മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്യുബോഴാണ് അപകടം സംഭവിച്ചത്.
കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments