Saturday, December 13, 2025
spot_img
HomeKERALAവിഎം വിനു ഒരു കലാകാരൻ അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ഞാനും എൻ്റെ പാർട്ടിയും തയ്യാറല്ലെന്ന് സിപിഐഎം...

വിഎം വിനു ഒരു കലാകാരൻ അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ഞാനും എൻ്റെ പാർട്ടിയും തയ്യാറല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്

വിഎം വിനു ഒരു കലാകാരൻ അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ഞാനും എൻ്റെ പാർട്ടിയും തയ്യാറല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്. 2020 ൽ വിനു വോട്ട് ചെയ്തിട്ടില്ല. ഒരു പൗരനെന്ന നിലയിൽ അദ്ദേഹത്തിന് നിയമനടപടി സ്വീകരിക്കാംപക്ഷേ അദ്ദേഹത്തിന് വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള അവസരം ഉണ്ടായിരുന്നു. ഇതൊന്നും നോക്കാതെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. വിനുവിനെ കോൺഗ്രസ് അപമാനിച്ചു. സ്വകാര്യമായ കാര്യമല്ല, വോട്ടർ പട്ടിക സുതാര്യമായാണ് പ്രസിദ്ധീകരിച്ചത്. 2020ൽ വി.എം വിനു വോട്ടു ചെയ്തെന്ന് ഇപ്പോഴും അവകാശപ്പെടുകയാണെങ്കിൽ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും മെഹബൂബ് ആവശ്യപ്പെട്ടു.കൊടുവള്ളിയിലെ കാരാട്ട് ഫൈസലിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ അനുയോജ്യരായ സ്ഥാനാർത്ഥികളെയാണ് നിർത്തിയതെന്നും മറുപടി. കൊടുവള്ളിയിൽ ഇടതുപക്ഷം വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം 2020ൽ സംവിധായകൻ വിഎം വിനു വോട്ട് ചെയ്തിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ ഡയറക്ടറുടെ റിപ്പോർട്ട്. കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാഷ്ട്രീയ ഇടപെടൽ ഉണ്ടായോ എന്ന് അന്വേഷിക്കാൻ കളക്ടർ ആവശ്യപ്പെട്ടിരുന്നു.ഇആർഓയുടെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020ൽ വിനുവും കുടുംബവും വോട്ട് ചെയ്തിരുന്നുവെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടിരുന്നത്.വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടായിട്ടും അപേക്ഷ നൽകിയില്ല. ഇനി പേര് ചേർക്കൽ സാധ്യമാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments