തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷിയുമാണ് മരിച്ചത്.
ഇന്നലെ അർധരാത്രി 12.30ന് കടന്നുപോയ ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചിരിക്കുന്നത്.
രണ്ടുപേരെയും കാണാതായതിന് മധുരയിൽ പൊലീസ് കേസെടുത്തിരുന്നു. കൊല്ലം തിരുനെൽവേലി ട്രെയിൻ ഇടിച്ചാണ് അപകടം. ഗാർഡുമാരാണ് ട്രെയിൻ തട്ടിയ വിവരം പൊലീസിനെ അറിയിച്ചത്.
തുടർന്ന് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഒര പുരുഷന്റെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ഇരുവരും സുഹ്യത്തുക്കൾ ആണ് എന്നാണ് പൊലീസ് പറയുന്നത്.


