Friday, March 6, 2026
spot_img
HomeREPORTപാർക്കിങ് ബുദ്ധിമുട്ടുകൾ ഇനി തലവേദനയാവില്ല ? ലെറ്റ് മി ഗോ നിങ്ങളെ സഹായിക്കും.

പാർക്കിങ് ബുദ്ധിമുട്ടുകൾ ഇനി തലവേദനയാവില്ല ? ലെറ്റ് മി ഗോ നിങ്ങളെ സഹായിക്കും.

പാർക്കിങ് ബുദ്ധിമുട്ടുകൾ ഇനി തലവേദനയാവില്ല ? ലെറ്റ് മി ഗോ നിങ്ങളെ സഹായിക്കും. ഗതാഗതതടസ്സം സൃഷ്ടിച്ച് പാർക്കുചെയ്യുന്ന വാഹനങ്ങൾക്ക് പൂട്ടിടാൻ ടെക്നോപാർക്കിലെ റിച്ച് ഇന്നൊവേഷൻ ടെക്നോളജി വികസിപ്പിച്ച യൂട്ടിലിറ്റി ആപ്ലിക്കേഷനാണ് ‘ലെറ്റ് മി ഗോ’
മറ്റുള്ളവർക്കു തടസ്സമുണ്ടാക്കി പാർക്ക് ചെയ്യുന്ന വാഹനത്തിന്റെ ഉടമയെ ലെറ്റ് മി ഗോയിലൂടെ ഉടനടി വിവരമറിയിക്കാം.
സാധാരണയായി അശാസ്ത്രീമായി പാർക്ക് ചെയ്യുന്ന വാഹനത്തിന്റെ ചിത്രങ്ങൾ ഗ്രൂപ്പുകളിലുൾപ്പെടെ പങ്കുവെച്ചാണ് ഉടമകളെ വിവരം ധരിപ്പിക്കുന്നത്. ഈ അശാസ്ത്രീയ സമീപനം പൂർണമായും ഒഴിവാക്കി സാങ്കേതികമായി പരിഹാരം കാണുകയെന്നതാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. തെറ്റായി പാർക്ക് ചെയ്യ വാഹനത്തിന്റെ നമ്ബർ ആപ്പിൽ സെർച്ച് ചെയ്യുമ്ബോൾ വാഹന ഉടമയുടെ പേരും നമ്ബറും ലഭിക്കും. സുരക്ഷയുടെ ഭാഗമായി മൊബൈൽ നമ്ബർ മറച്ചുവെച്ചിട്ടുണ്ടെങ്കിൽ ആപ്പിലൂടെ അവർക്കു നേരിട്ടു സന്ദേശമയയ്ക്കാനും ഫോൺ ചെയ്യ് വിവരമറിയിക്കാനും വാഹനത്തിന്റെ ചിത്രമുൾപ്പെടെ
അയയ്ക്കാനും കഴിയുമെന്നതാണ് മേന്മ www.letmegoo.com എന്ന വെബ്സൈറ്റിലൂടെയും ആപ് സ്റ്റോറിലൂടെയും ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകും. റിച്ച് ഇന്നൊവേഷൻ ടെക്നോളജിയുടെ സിഇഒ ആയ റിചിൻ ചന്ദ്രനാണ് ഇത്തരമൊരു ആശയത്തിനു പിന്നിൽ. ടെക്നോപാർക്കിനെ പാർക്കിങ് സൗഹൃദമാക്കുക എന്നലക്ഷ്യത്തോടെയാണ് റിചിൻ ആശയത്തിനു തുടക്കമിട്ടത്. പിന്നീട് എല്ലാവർക്കും ഉപയോഗിക്കാനാകുന്ന രീതിയിൽ ആപ്ലിക്കേഷൻ വികസിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെവിടെയും ഉപയോഗിക്കാമെന്ന രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം. എന്നാൽ, രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കു മാത്രമേ ആപ്പിന്റെ സേവനം ഉപയോഗപ്പെടാത്താനാകൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments