Thursday, April 16, 2026
spot_img
HomeLATEST NEWSപരാതികൾക്ക് ഇനി അതിവേഗ പരിഹാരം ഉറപ്പാകും സമയം പദ്ധതിയിലൂടെ

പരാതികൾക്ക് ഇനി അതിവേഗ പരിഹാരം ഉറപ്പാകും സമയം പദ്ധതിയിലൂടെ

പൊതുജനങ്ങൾക്ക് സിവിൽ വ്യവഹാരങ്ങളിലും ​ഗുരുതരമല്ലാത്ത ക്രിമിനൽ തർക്കങ്ങളിലും അതിവേ​ഗം പരിഹാരം ലഭിക്കുക എന്നതാണ് സമയം പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. അതിനാൽ കോടതികളുടെ തിരക്കും കാലതാമസവും കുറയ്ക്കുന്നതിനും ജനങ്ങൾക്ക് സമയബന്ധിതമായി നീതി ലഭ്യമാക്കുന്നതിനും ഏറ ഉപയോഗപ്രദമാണ്. സമയം പദ്ധതി.

പൊലീസിന് കൈകാര്യം ചെയ്യാൻ സാധിക്കാത്തതും ഭാവിയിൽ ക്രിമിനൽ കേസാകാൻ സാധ്യതയുള്ളതുമായ കേസുകൾ പ്രത്യേകം പരിശീലനം ലഭിച്ച അഭിഭാഷകരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ ലീ​ഗൽ സർവീസസ് അതോറിറ്റിയിലൂടെ പരിഹരിക്കുക എന്നതാണ് സമയം പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

നിയമനടപടികൾ അതിവേഗത്തിലാക്കാൻ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്..

സമയം പദ്ധതിയിലൂടെ നിങ്ങളുടെ പരാതികൾക്ക് പരമാവധി ഒരു മാസത്തിനകം പരിഹാരം കാണാനാകും. പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികൾ എസ് എച്ച്‌ ഒ മാർക്ക് അതത് ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റിക്കോ താലൂക്ക് ലീ​ഗൽ സർവീസസ് കമ്മിറ്റിക്കോ കൈമാറാം. തുടർന്ന് ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റി നിയോ​ഗിക്കുന്ന പരിശീലനം ലഭിച്ച അഭിഭാഷകരടങ്ങുന്ന പ്രത്യേക പാനൽ ഇരുകക്ഷികളുമായും ചർച്ച നടത്തും. പ്രശ്നം പരിഹരിച്ച് ഒത്തുതീർപ്പിലെത്താൻ ശാസ്ത്രീയ പരിശീലനം ലഭിച്ച കൗൺസിലർമാരുടെയും പാരാലീ​ഗൽ വളൻറിയർമാരുടെയും സഹായവുമുണ്ടാകും. തുടർന്ന് ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു കരാറിൽ ഏർപ്പെടുകയും ചെയ്യും.

ഈ കരാർ ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റി നിശ്ചയിക്കുന്ന ജഡ്ജിയുടെ സാന്നിധ്യത്തിൽ വിധിയായി പുറപ്പെടുവിക്കും. ഇത് കോടതി വിധിക്ക് തുല്യമായിരിക്കും. ഈ വിധി നടപ്പാക്കിയില്ലെങ്കിൽ പരാതിക്കാരന് കോടതിയിൽ നേരിട്ട് സമീപിക്കാം. കേരള ഹൈക്കോടതി അധ്യക്ഷനും കേരള ലീ​ഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ നാമനിർദേശം ചെയ്യുന്ന രണ്ട് അം​ഗങ്ങളും ഉൾപ്പെടുന്നതാണ് സമയം സംസ്ഥാനതല പ്രവർത്തക സമിതി. ഒരു മുതിർന്ന അഭിഭാഷകനായിരിക്കും പദ്ധതിയുടെ സംസ്ഥാന കോ ഓർഡിനേറ്റർ.

സംസ്ഥാന, ജില്ലാതലത്തിലും പൊലീസിൽ നിന്നുള്ള ഉദ്യോ​ഗസ്ഥർ നോഡൽ ഓഫീസറാകും. ജില്ലാതലത്തിൽ ജില്ലാ ലീ​ഗൽ സർവീസ് അതോറിറ്റിയും താലൂക്ക് തലത്തിൽ താലൂക്ക്തല ലീ​ഗൽ സർവീസസ് കമ്മിറ്റിയുമാണ് ഇതിൻെറ നടത്തിപ്പ്. ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റിയിലും താലൂക്ക്തല ലീ​ഗൽ സർവീസസ് കമ്മിറ്റിയിലും നേരിട്ട് പരാതി നൽകാനുമാകും. സേവനം പൂർണമായും സൗജന്യമാണ്‌. പദ്ധതിക്കായി ഓരോ ജില്ലയിലും 25 പേരടങ്ങുന്ന അഭിഭാഷകരുടെ പാനലുകളും തയ്യാറാക്കും.
നിയമനടപടികളുടെ ജനപ്രാതിനിധ്യവും ആളുകളിൽ വിശ്വാസവും ഉറപ്പാക്കുന്ന സമയം പദ്ധതിയിലേക്ക് 15100 എന്ന ട്രോൾ ഫ്രീ നമ്പരിലും ബന്ധപെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments