Tuesday, December 9, 2025
spot_img
HomeINTERVIEWനിറച്ചാര്‍ത്ത് 2025 ഗ്രാമീണ മേഖലയിലെ വൈവിധ്യമാർന്ന മേള: മന്ത്രി കെ രാജൻ

നിറച്ചാര്‍ത്ത് 2025 ഗ്രാമീണ മേഖലയിലെ വൈവിധ്യമാർന്ന മേള: മന്ത്രി കെ രാജൻ

നെന്മണിക്കര ഗ്രാമപഞ്ചായത്ത്  2025-26 വാര്‍ഷിക പദ്ധതിയിൽ ഉള്‍പെടുത്തി സംഘടിപ്പിച്ച നിറച്ചാർത്ത് 2025 മേള റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ മേഖലയിൽ വിവിധ വിഭാഗങ്ങളെ സംഘടിപ്പിച്ചു കൊണ്ട് നൂതനമായ രീതിയിൽ ഒരു മേള സംഘടിപ്പിക്കുന്നത് അഭിനന്ദനം അർഹിക്കുന്നതായി മന്ത്രി പറഞ്ഞു.

അങ്കണവാടി -ഭിന്നശേഷി –വയോജന -വനിത-ബാലസൗഹൃദ കലോത്സവം, രോഗി- ബന്ധു സംഗമം, തൊഴിലുറപ്പ് സംഗമം, വിദ്യാഭ്യാസ അവാര്‍ഡ്, ബേബി ഷോ, സാംസ്കാരിക കൂട്ടായ്മ എന്നിവയാണ് നിറച്ചാർത്ത്
2025 പരിപാടിയുടെ ഭാഗമായി നടക്കുന്നത്.
ആഗസ്റ്റ് 25 മുതൽ സെപ്റ്റംബര്‍ ഒന്നു വരെ മേള നടക്കും.

കെ.കെ.രാമചന്ദ്രന്‍ എം എൽ എ അധ്യക്ഷനായ ചടങ്ങിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്തംഗങ്ങളായ സരിത രാജേഷ്, അഡ്വ. ജോസഫ് ടാജറ്റ്,
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ബൈജു,
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജലക്ഷ്മി റെനീഷ്, തലോർ സഹകരണ ബാങ്ക് പ്രസിഡൻ്റ് എ ജി ഷൈജു ,
തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ സിദ്ദിഖ്, ജില്ലാ ശിശു വികസന ഓഫിസർ പി മീര, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ അജിത, പ്രശസ്ത പിന്നണി ഗായകന്‍ അമല്‍ ആന്റണി തുടങ്ങി മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments