ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്തേക്ക് പി എസ് പ്രശാന്തിൻ്റെ പകരക്കാരനെ സിപിഐഎം ഇന്ന് തീരുമാനിക്കും. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന് ധാരണയായിട്ടുണ്ട്. മുൻ എം പി എ.സമ്പത്ത് ഉൾപ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം പരിഗണിക്കുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ബോർഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്


