തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഹെഡ് ക്വാർട്ടേഴ്സ് ഓണാഘോഷം തൃശൂർ സിറ്റി കമ്മീഷണർ ഇളങ്കോ ആർ െഎ പി എസ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ സൂപ്രണ്ട് ഷീൻ തറയിൽ, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ സേതു, -DCRB അസി. കമ്മീഷണർ- സജു ജോർജ്, NCell /DCB അസി കമ്മീഷണർ ബാബു ഡേവിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ഓണാശംസകൾ നേർന്നു
കാലത്തുനടന്ന പൂക്കളമത്സരത്തിൽ DCRB ഒന്നാം സമ്മാനവും Dist SB രണ്ടാം സമ്മാനവും DCB മൂന്നാം സമ്മാനവും നേടി. ഓണസദ്യയ്ക്കു ശേഷം നടന്ന വാശിയേറിയ സൗഹൃദ വടം വലി മത്സരവും നടന്നു . അഡ്മിനിസ്ട്രേഷൻ സ്റ്റാഫുകളുടെ തിരുവാതിരകളിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.


