Tuesday, December 9, 2025
spot_img
HomeREPORTജോലി വാഗ്ദാനം ചെയ്ത് 40000 രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതി പിടിയിൽ

ജോലി വാഗ്ദാനം ചെയ്ത് 40000 രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതി പിടിയിൽ

തൃശൂർ കളക്ട്രേറ്റിൽ റവന്യൂ ഡിപ്പാർട്ട്മെന്റിൽ റീ-സർവ്വേ ഓഫീസർ എന്ന പോസ്റ്റിൽ താൽകാലികമായി ‘ജോലി വാഗ്ദാനം ചെയ്ത് വരവൂർ സദേശിനിയിൽ നിന്നും 40000 രൂപ വാങ്ങി തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ
ചേലക്കര തൊണ്ണൂർക്കര സ്വദേശിയായ വടക്കേതിൽ വീട്ടിൽ അജിത്ത് (46)
നെയാണ് അന്വേഷണ സംഘം പിടികൂടിയത്.

2023 ആഗസ്ത് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എംപ്ലോയ്മെന്റിലേക്ക് ജോലി സംബന്ധമായ അന്വേഷണത്തിന് പോയ വരവൂർ സ്വദേശിനിയെ പ്രതി പരിചയപെടുകയും തൃശൂർ – കളക്ട്രേറ്റിൽ റവന്യൂ-ഡിപ്പാർട്ട് മെന്റിലേക്ക് ഇപ്പോൾ – കുറേ അളുകളെ – താൽകാലികമായി നിയമിക്കുന്നുണ്ടെന്നും താൽപര്യമുണ്ടെങ്കിൽ വിളിക്കാമെന്നും പറഞ്ഞ് ഒരു നമ്പർ കൊടുക്കുകയായിരുന്നു. കഴുത്തിൽ കേരള ഗവൺമെന്റിന്റെ ടാഗ് ഇട്ടിരുന്നതിനാലും കളക്ട്രേറ്റിൽ ആണ് ജോലിയെന്നു പറഞ്ഞതിനാലും സംശയവും തോന്നിയില്ല. വീട്ടുകാരുമായി സംസാരിച്ച്
സ്വർണ്ണം പണം വച്ച് കിട്ടിയ പണവുമായി ഓഫീസിലെത്തി പ്രതിക്ക് 35000 രൂപ നല്കി. പിന്നീട് 5000 രൂപയും ആവശ്യപ്പെട്ടു. അത് വടക്കാഞ്ചേരിയിലെത.തി നല്കുകയായിരുന്നു
നവംബർ ഒന്നാം തിയ്യതി ശരിയാകും എന്ന് പറഞ്ഞ് പ്രതി വിശ്വസിപ്പിക്കുകയും ചെയ്തു.

പിന്നീട് ജോലി ഒന്നും ശരിയാകാതെ വന്നപ്പോൾ പ്രതിയെ ഫോണിൽ ബന്ധപെട്ടിട്ടും കിട്ടാതെയായപ്പോൾ ക്ടേറ്റിൽ വന്ന് അന്വേഷിച്ചപ്പോൾ ഇത് തട്ടിപ്പാണെന്നും ഇതു പോലെ നിരവധിപേർ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും അറിയുകയും ഇക്കാര്യത്തിന് കളക്ടർക്കും വെസ്റ്റ് പോലീസിലും പരാതി നൽകുകയും ചെയ്തു.

ഇക്കാര്യത്തിൽ കേസ് റെജിസ്റ്റര്‍ ചെയ്ത് വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ, തൃശുർ വെസ്റ്റ് ഇൻസ്പെക്ടർ അബ്ദുൾ റഹ്മാൻ, സബ്ബ് ഇൻസ്പെക്ടർമാരായ സാബു തോമസ്, അനൂപ് വി ബി, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ് കുമാർ, ദീപക് എന്നിവരുടെ അതിവിദഗ്ധമായ അന്വേഷണത്തിൽ കേസിലെ പ്രതിയെ കണ്ടെത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്യുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments