Saturday, December 13, 2025
spot_img
HomeKERALAകോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ.

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ.

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. കോൺഗ്രസ് ചളിക്കുണ്ടിലാണ്. അതിനെ നന്നാക്കാൻ നോക്കണം. ജനകീയ കോടതി മാത്യു കുഴൽനാടനെ ശിക്ഷിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. സിഎംആർഎൽ-എക്‌സാലോജിക് വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ അപ്പീൽ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികരണം.
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിലും ഇ പി ജയരാജൻ പ്രതികരിച്ചു. ഒരാളുടെയും വിശ്വാസത്തെയോ ആചാരത്തെയോ തകർക്കാൻ സർക്കാർ കൂട്ടുനിൽക്കില്ലെന്നും ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ‘സത്യം കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കണം. ഇതാണ് സർക്കാരിന്റെയും ദേവസ്വത്തിൻ്റെയും നിലപാട്. ഇതുവരെ പ്രതിപക്ഷം എവിടെയായിരുന്നു? അയ്യപ്പ സംഗമം സർക്കാരിന് സൽപ്പേരുണ്ടാക്കി. വിവാദങ്ങൾ അയ്യപ്പ സംഗമത്തിന് ശേഷമാണ് ഉയർന്നുവന്നത്. അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും’: ഇ പി ജയരാജൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments