Saturday, December 13, 2025
spot_img
HomeKERALAകൊട്ടാരക്കരയിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.

കൊട്ടാരക്കരയിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.

കൊട്ടാരക്കര: കൊട്ടാരക്കരയിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന രണ്ട് സ്ത്രീകളാണ് മരിച്ചത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയൻ എന്നൊരാൾക്ക് പരിക്കേറ്റിട്ടും ഉണ്ട്. ഇയാൾ ചികിത്സയിലാണ്. ഡെലിവറി വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാധമിക നിഗമനം.
രാവിലെ 6:45 ഓടെ പനവേലി ഭാഗത്ത് ജോലിക്ക് പോകാനായി ബസ് കാത്ത് നിൽക്കുകയായിരുന്ന യുവതികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. സോണിയ നഴ്സാണ്. അപകടമുണ്ടായ ഉടൻ തന്നെ സോണിയ മരിച്ചിരുന്നു. ആശുപത്രിയിൽവച്ചാണ് ശ്രീക്കുട്ടി മരിക്കുന്നത്. രണ്ട് യുവതികളെയും ഇടിച്ച ഡെലിവറി വാൻ പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും ഇടിച്ചിട്ടു. ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയൻ നിന്നിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments