Tuesday, December 9, 2025
spot_img
HomeKERALAആഗോള അയ്യപ്പസംഗമത്തിൽ എൻഎസ്എസിൻ്റെ നിലപാട് സ്വാഗതാർഹമെന്ന് വെള്ളാപ്പള്ളി

ആഗോള അയ്യപ്പസംഗമത്തിൽ എൻഎസ്എസിൻ്റെ നിലപാട് സ്വാഗതാർഹമെന്ന് വെള്ളാപ്പള്ളി

ആഗോള അയ്യപ്പസംഗമത്തിൽ എൻഎസ്എസിൻ്റെ നിലപാട് സ്വാഗതാർഹമെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിൽ എൻഎസ്എസിന്റെ നിലപാട് സ്വാഗതാർഹമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എൻഎസ്എസിൻ്റെ നിലപാട് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും നിലപാട് വിഷയാധിഷ്ട്‌ടിതമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സർക്കാരിനെ വിശ്വാസമാണെന്നും കോൺഗ്രസിന് വിശ്വാസ പ്രശ്നത്തിൽ ഉറച്ച നിലപാടില്ലെന്നും കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്‌തില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. യുവതീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി വന്നപ്പോൾ നാമജപഘോഷയാത്രയുമായി ആദ്യം പ്രതിഷേധം നടത്തിയത് എൻഎസ്എസ് ആണെന്നും കോൺഗ്രസും ബിജെപിയും തുടക്കത്തിൽ അതിൽ പങ്കുചേർന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാരിന് കഴിയുമായിരുന്നെന്നും എന്നാൽ അവർ ചെയ്‌തില്ലല്ലോ എന്നും സുകുമാരൻ നായർ ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments