സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നല്കുന്ന 2025-ലെ ‘ഉജ്ജ്വലബാല്യം പുരസ്കാരത്തിന്’ കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, വിവര സാങ്കേതികവിദ്യ, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ അസാധാരണ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. 2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ നേട്ടങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ആറു മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഈ അവാര്‍ഡിനായി അപേക്ഷിക്കാം. പൊതുവിഭാഗത്തില്‍ 6-11 വയസ്സ്, 12-18 വയസ്സ് എന്നിങ്ങനെയും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക വിഭാഗമായി 6-11 വയസ്സ്, 12-18 വയസ്സ് എന്നിങ്ങനെയുമാണ് അവാര്‍ഡ്.



