Sunday, August 2, 2026
spot_img
HomeREPORTനീണ്ടകരയില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

നീണ്ടകരയില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

kollamboataciident

കൊല്ലം നീണ്ടകരയില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു പേരെ കാണാനില്ല. അഴീക്കല്‍ സ്വദേശി രാജീവാണ് മരിച്ചത്. ചവറ പുലിമുട്ടിലെ തിരയില്‍പെട്ടാണ് ബോട്ട് തലകീഴായി മറിഞ്ഞത്.  

പുലര്‍ച്ചെ കടലില്‍ മല്‍സ്യബന്ധത്തിനായി പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. പുലിമുട്ടിലെ തിരയില്‍ പെട്ട ആടിയുലഞ്ഞ ബോട്ട് തലകീഴായി മറിഞ്ഞു. 14 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മൂന്നു പേരൊഴികെ ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. അഴീക്കല്‍ സ്വദേശി രാജീവാണ് മരിച്ചത്. രാധാകൃഷ്ണന്‍ മകന്‍ ഗൗതം എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments