Tuesday, June 30, 2026
spot_img
HomeLATEST NEWSജില്ലയിൽ അഞ്ചു വയസ്സിൽ താഴെയുള്ള 300101കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

ജില്ലയിൽ അഞ്ചു വയസ്സിൽ താഴെയുള്ള 300101കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

 പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ സജ്ജമാക്കിയ 3925 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകള്‍, ബസ് സ്റ്റാൻഡുകൾ, റെയില്‍വേ സ്റ്റേഷനുകൾ, പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനുള്ള 66 കേന്ദ്രങ്ങൾ, 34 മൊബൈല്‍ ടീമുകൾ എന്നിവ മുഖേന ജില്ലയിലെ അഞ്ച് വയസിന് താഴെയുള്ള 300101 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി. 76.47 ശതമാനം കുട്ടികളാണ് ജില്ലയിൽ ആദ്യ ദിനം പോളിയോ വാക്‌സിൻ എടുത്തത്. 392466 കുട്ടികളാണ് ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ളത്. ആദ്യ ദിനം ബൂത്തില്‍ എത്തി തുള്ളിമരുന്ന് സ്വീകരിക്കാൻ സാധിക്കാത്തവർക്ക് തുടര്‍ദിനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരും, വളണ്ടിയര്‍മാരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും.

പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പൂക്കോട്ടൂർ ആരോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി നിർവഹിച്ചു. പൾസ് പോളിയോ വാക്സിനേഷൻ ജീവിതത്തിനുള്ള നിക്ഷേപമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷാദ് മാസ്റ്റർ അധ്യക്ഷനായി.

  പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലുഫ്ത ബീഗം, വാർഡ് മെമ്പർ പനക്കൽ ഗോപാലൻ, എ.ഡി.എച്ച്.എസ്. ഡോ.കെ സക്കീന, ഡി. എം.ഒ ഡോ. എ.ഷിബുലാൽ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എം.ജാനിഫ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ , ഡോ. എൻ.എൻ.പമീലി, ഡെപ്യൂട്ടി ഡി. എം ഒ ഡോ. വി.ഫിറോസ് ഖാൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തസ്നി അവുഞ്ഞിപ്പുറം എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments