Saturday, June 27, 2026
spot_img
HomeBRAKEING NEWSഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അസാധാരണ നീക്കവുമായി ഇ ഡി. ഒമ്പതാം പ്രതിയുടെ ജാമ്യം...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അസാധാരണ നീക്കവുമായി ഇ ഡി. ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചു.

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അസാധാരണ നീക്കവുമായി ഇ ഡി. ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നല്‍കുന്നതിന് എതിര്‍ക്കാതിരുന്ന പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമെന്നാണ് ഇഡി നിലപാട്. പൊലീസിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായിട്ടാണ് നിലപാട് അറിയിച്ചത്.

പ്രതിക്ക് ജാമ്യം കിട്ടുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രതിയാണ്. കീഴ്‌കോടതി നല്‍കിയ ജാമ്യം പൊതുതാത്പര്യത്തിന് എതിരാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. സിപിഐഎം നേതാക്കളാണ് ഗൂഢാലോചനക്കാര്‍. പ്രതിയുടെ ജാമ്യം ഗൂഢാലോചന നടത്തിയവരെ പിടികൂടുന്നതിന് തടസമാകും – ഇ ഡി ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments