Saturday, June 27, 2026
spot_img
HomeLATEST NEWSതോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമൈൻ പിടികൂടി; നാല് പേർ അറസ്റ്റിൽ

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമൈൻ പിടികൂടി; നാല് പേർ അറസ്റ്റിൽ

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമൈൻ പിടികൂടി; നാല് പേർ അറസ്റ്റിൽ

മാനന്തവാടി: എക്‌സൈസ് വകുപ്പിന്റെ സംസ്ഥാനതല ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും കേരള മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും ചേർന്ന് നടത്തിയ പരിശോധനയിൽ 9.0424 ഗ്രാം മെത്താംഫിറ്റമൈൻ പിടികൂടി. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്യുകയും ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെ 3 മണിയോടെ തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് അതിമാരക ലഹരിമരുന്നായ മെത്താംഫിറ്റമൈൻ കണ്ടെത്തിയത്.
പടിഞ്ഞാറത്തറ സ്വദേശികളായ ഷെഹീർ എ. (38), മുസ്തഫ സി.കെ. (46), തൃശൂർ മുള്ളോർക്കര സ്വദേശി റിൻഷാദ് ഇ.എച്ച്. (28), പാലക്കാട് തിരുമിറ്റക്കോട് സ്വദേശി ജംഷീർ പി.വി. (33) എന്നിവരാണ് അറസ്റ്റിലായത്.
എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സജിൻ എം.ജെ.യും ബിജു പി. അബ്രഹാമും നേതൃത്വം നൽകിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
പ്രതികളെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments