Friday, June 19, 2026
spot_img
HomeKERALAസിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ...

സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ വിജയന്റെ ലോക്കർ പരിശോധിക്കുന്നു.

സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ വിജയന്റെ ലോക്കർ പരിശോധിക്കുന്നു. തിരുവനന്തപുരത്തെ HDFC ബാങ്കിലാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ ED ചോദ്യം ചെയ്തിരുന്നു. ലോക്കർ വിവരങ്ങൾ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും.കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു. തുടർന്നാണ് ഇന്നലെ ഹാജരാകാൻ നിർദേശം നൽകിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് രണ്ട് കോടി 74 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകളാണ് വീണ പ്രധാനമായും ബോധിപ്പിക്കേണ്ടി വന്നത്. ഈ തുക ഏതൊക്കെ വഴിയിലൂടെ വന്നു, എവിടേക്ക് പോയി തുടങ്ങിയ കാര്യങ്ങളിൽ ഇഡി വിശദമായ മറുപടി തേടി.

കേസിൽ അന്വേഷണം നടത്തുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്‍റെ (എസ്എഫ്ഐഒ) പക്കലുള്ള മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് 134 രേഖകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. 2016-17 കാലയളവിലാണ് വീണയുടെ ഐടി കമ്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ ആരംഭിക്കുന്നത്. 2016ൽ ആദ്യ കരാറിലും 2017ൽ മറ്റൊരു കരാറിലും ഇരു കമ്പനികളും ഒപ്പുവച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടന്ന സാമ്പത്തിക വിനിമയങ്ങളുടെ വിശദാംശങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ കുടുംബത്തിന് ഓഹരിയുള്ള എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് വീണ വായ്പ എടുക്കുകയും പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇഡി പരിശോധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments