Tuesday, June 9, 2026
spot_img
HomeTOP NEWSകെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ബൈപാസിൽ നിർത്തിയിട്ടിരുന്ന ബസ് തട്ടിയെടുത്ത് കള്ളന്റെ ‘നഗരസവാരി’

കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ബൈപാസിൽ നിർത്തിയിട്ടിരുന്ന ബസ് തട്ടിയെടുത്ത് കള്ളന്റെ ‘നഗരസവാരി’

കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ബൈപാസിൽ നിർത്തിയിട്ടിരുന്ന ബസ് തട്ടിയെടുത്ത് കള്ളന്റെ ‘നഗരസവാരി’. മൂന്നര കിലോമീറ്ററോളം നഗരം ചുറ്റി കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലൂടെ കറങ്ങി ടിബി റോഡ് മഞ്ഞക്കുളം ബൈപാസിൽ ബസ് ഉപേക്ഷിച്ച് കള്ളൻ കടന്നുകളഞ്ഞു. മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം ഡിപിഒ റോഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസുമായി മോഷ്ടാവ് നഗരം ചുറ്റിയത്. പിന്നീട് പുലർച്ചെ ആറോടെയാണ് ആളൊഴിഞ്ഞ ടിബി റോഡ് മഞ്ഞക്കുളം ബൈപാസിൽ ഉപേക്ഷിച്ച നിലയിൽ ബസ് കണ്ടെത്തിയത്. പലയിടത്തും ഇടിച്ച് ബസിന്റെ ഒരുഭാഗം തകർന്നിട്ടുണ്ട്. പാലക്കാട് – വടക്കഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസാണിത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments